Sunday, 31 December 2017

പ്രിയസുഹൃത്ത് 2017 വായിച്ചറിയാൻ...

പ്രിയസുഹൃത്ത് 2017 വായിച്ചറിയാൻ...
പ്രിയ കൂട്ടുകാരാ,                        ഏതാനും മണിക്കൂറുകൾക്കുള്ളിൽ നീയെന്നോട് വിടപറഞ്ഞ് വിസ്‌മൃതിയുടെ കൂടാരത്തിലെ കൊച്ചുമുറിയിൽ അനിവാര്യമായ മയക്കത്തിലേക്ക് പോകുമല്ലോ. അതിനുമുമ്പായി നാമൊരുമിച്ച്...

Thursday, 21 December 2017

പടവലങ്ങയുടേതും ഒരു വളർച്ചയല്ലേ?

പടവലങ്ങയുടേതും ഒരു വളർച്ചയല്ലേ?
കഴിഞ്ഞദിവസം യാദൃശ്ചികമായി കവി ശ്രീ. പാലായെപ്പറ്റി  ഒരു ലേഖനത്തിൽ പരാമർശിച്ചത് വായിക്കാനിടയായി. നാമെല്ലാം അദ്ദേഹത്തെ ഓർക്കുന്നത് പ്രസിദ്ധമായ  'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍' എന്ന വരികളിലൂടെയാണല്ലോ! വരികളുടെ...

Thursday, 14 December 2017

ലക്ഷണത്തെ ചികിൽസിച്ചു. പക്ഷേ രോഗം ഇല്ലാതായോ?

 ലക്ഷണത്തെ ചികിൽസിച്ചു. പക്ഷേ രോഗം ഇല്ലാതായോ?
ഏകദേശം ഒന്നര വർഷം മുൻപ് ജിഷ എന്ന സഹോദരിയെ മനുഷ്യത്വത്തിന്റെ കണികപോലുമില്ലാതെ പിച്ചിച്ചീന്തിയ അമീറുൽ ഇസ്ലാം എന്ന പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞു; ഇനി ശിക്ഷ വിധിക്കലിന്റെ സാങ്കേതികതകൾ മാത്രം ബാക്കി (മേൽക്കോടതികളിൽ അപ്പീൽ എന്ന പഴുത് ബാക്കിയുണ്ടെന്ന് വിസ്മരിക്കുന്നില്ല)....

Tuesday, 12 December 2017

ചില 'സ്വച്ഛ്ഭാരത്' ആശങ്കൾ

അടുത്തിടെ ഒരു ടിവി ചർച്ചയിൽ ഒരു നേതാവ് ആവേശത്തോടെ പറയുന്നതുകണ്ടു 'സ്വച്ഛ്ഭാരത്' പദ്ധതി സമ്പൂർണപരാജയമാണെന്ന്. പദ്ധതി പ്രഖ്യാപിച്ചവരുടെയോ, അതിനെ എതിർക്കുന്നവരുടെയോ  രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യാനല്ല വഴിയോരക്കാഴ്ചകൾ ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത് എന്നാദ്യമേ...

Thursday, 7 December 2017

ഒരു ബസ്റ്റോപ് പുരാണം

ഒരു ബസ്റ്റോപ് പുരാണം
'പഠനം അഥവാ ഉഴപ്പ്' എന്ന പോസ്റ്റിൽ പറഞ്ഞതുപോലുള്ള ഒരുപാടു ദിവസങ്ങൾ ബസ് പിടിച്ച് കടന്നുപോയി. ഭക്ഷണവും ഉറക്കവും മാത്രം ശരിക്കു നടക്കുന്നുണ്ട്.  സഹമുറിയൻ (പേര് വെളിപ്പെടുത്തുന്നില്ല) രാവിലത്തെ മല്പിടിത്തത്തിലൂടെ പ്രാതൽ ഇനി ഒരു തരിപോലും അകത്തേക്ക് കയറാത്ത...

Tuesday, 5 December 2017

പഠനം അഥവാ ഉഴപ്പ്

പഠനം അഥവാ ഉഴപ്പ്
ഡോംലൂർ  - HP, IBM മുതൽ  മൈക്രോസോഫ്ട് വരെ ഓഫീസ് തുറന്നു വെച്ചിട്ടുള്ള സ്ഥലം. അവിടെയാണ് ഒടുക്കം ഞങ്ങൾ നാൽവർ സംഘം എത്തിപ്പെട്ടത്. ഇവിടെ ആകപ്പാടെ സെറ്റപ്പ് തരക്കേടില്ല - ആകെ 10 മണി മുതൽ 12 മണി വരെ മാത്രമേ ക്ലാസ്സുള്ളൂ. രാവിലെ 9 മണിയുടെ നേരിട്ടുള്ള ബസ് പിടിച്ചാൽ...

Thursday, 30 November 2017

ഇൻ ജയനഗർ

ഇൻ  ജയനഗർ
അങ്ങനെ ബാംഗ്ലൂർ വന്നെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞു. ആദ്യത്തെ ആശങ്കൾക്കു വിരാമമായി. നല്ല കാലാവസ്ഥ, ഞങ്ങൾ തന്നെ ഉണ്ടാക്കുന്ന സുഖഭക്ഷണം, വിശാലമായ ഉറക്കം, രാവിലെ നേരത്തെ ഉണരുന്ന ശീലം ഉപേക്ഷിച്ചതിനാൽ  'കണി' ഒന്നും കാണേണ്ട എന്ന സൗകര്യം - സർവോപരി, മേലനങ്ങി വിയർപ്പിന്റെ അസുഖം...

Monday, 30 October 2017

അങ്ങനെ ഉദ്യാനനഗരത്തിൽ

അങ്ങനെ ഉദ്യാനനഗരത്തിൽ
'മധുരമനോജ്ഞ ബാംഗ്ലൂർ' - അതെ ആദ്യമായി ചൈനയിലെത്തിയ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ  മാനസികാവസ്ഥയിലായിരുന്നു മജെസ്റ്റിക്കിൽ ശ്രീജിത്തിനോടൊപ്പം ആദ്യമായി വന്നിറങ്ങിയപ്പോൾ. 'ഗണപതിക്കു വെച്ചത് കാക്ക കൊണ്ടുപോയി' എന്നു പറഞ്ഞ പോലെ KSRTC സ്റ്റാന്റിൽ നിന്നും BMTC സ്റ്റാന്റിലേക്കു...

പ്രയാണം

പ്രയാണം
അങ്ങനെ ആ ദിവസം വന്നെത്തി. ഒരുപാടു ആലോചനകൾക്കും, ചർച്ചകൾക്കും, ആശങ്കകൾക്കും ഒടുവിൽ ബാംഗ്ലൂരിലേക്കു പോകുക എന്ന ആഗ്രഹം സാക്ഷാൽക്കരിക്കപ്പെടുന്ന ദിവസം. ആദ്യ സീൻ ആരംഭിക്കുന്നത് തൃശ്ശൂരിലെ KSRTC സ്റ്റാൻഡിൽ നിന്നാണ്. ഇപ്പോൾ ഞാൻ അച്ഛനോടൊപ്പം ഒരു ഗമണ്ടൻ പെട്ടിയുമായി...

ചില ഓർമ്മപെടുത്തലുകൾ..

ചില ഓർമ്മപെടുത്തലുകൾ..
മനസ്സ് ആകെ ശൂന്യമായിരിക്കുന്നത് പോലെ.....ഒരു മഴക്കും വേറൊരു മഴക്കും ഇടയിലെ മഴക്കാരിന്റെ വിങ്ങിപ്പൊട്ടൽ പോലെ ഒരു അവസ്ഥ... എന്തെങ്കിലും എഴുതണമെന്ന ആഗ്രഹത്തോടെ ഇരുന്നതാണ് പക്ഷെ മനസ്സ് ചിറകു പൊട്ടിയ പട്ടം പോലെ പാറി കളിക്കുന്നു . ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ശ്രമമായതുകൊണ്ടുള്ള...