Thursday, 29 November 2018

തെറ്റിനെ തെറ്റുകൊണ്ടു ശരിയാക്കുമ്പോൾ...

തെറ്റിനെ തെറ്റുകൊണ്ടു ശരിയാക്കുമ്പോൾ...
കോപ്പിയടിച്ചുവെന്ന ആരോപണത്തെ തുടർന്ന് കൊല്ലം ഫാത്തിമ കോളേജിലെ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്ന വാർത്ത വായിച്ചു. സംശയാതീതമായി തെളിഞ്ഞ ഒരു കുറ്റത്തിന്റെ പേരിലല്ല ഈ ആത്മഹത്യ ശിക്ഷാനടപടികൾ നേരിട്ട് ഏതെങ്കിലും തരത്തിലുള്ള ധനനഷ്ടമോ, മാനഹാനിയോ സംഭവിച്ചിട്ടുമില്ല പത്രത്തിലോ...

Thursday, 18 October 2018

കേരളാ മോഡൽ

കേരളാ മോഡൽ
വിചിത്രമാണ് നമ്മുടെ നാടിന്റെ കാര്യം വിരോധാഭാസങ്ങളിലാണ് നമ്മൾ ജീവിക്കുന്നത് ഒരു പ്രളയത്തിൽ സർവ്വസ്വവും മുങ്ങിയപ്പോൾ ഒരുമിച്ച് കൈകോർത്തു നിന്ന് അതിജീവിച്ചവരാണ് വെള്ളമിറങ്ങിയപ്പോൾ പരസ്പരം ചെളിവാരിയെറിയുന്നത്. അടിഞ്ഞുകൂടിയ മാലിന്യം കളയാനൊരു വഴിയില്ലാതെ വിഷമിക്കുമ്പോഴാണ് ദുബായ്...

Wednesday, 1 August 2018

'ഗുരു'തരമായ ചില ലഘുവർത്തമാനങ്ങൾ

"മാതാ പിതാ ഗുരു ദൈവം" ആദ്യാക്ഷരം പഠിച്ച നാൾ മുതൽക്കേ പലകുറി ആവർത്തിച്ചുകേട്ട ആപ്തവാക്യം. ദേവാലയത്തിൽ പോയി കൃത്യമായ അകലം പാലിച്ച് ഭയഭക്തി ബഹുമാനങ്ങളോടെ കുമ്പിട്ടു വണങ്ങുന്ന ദൈവത്തിനും മുകളിലാണ് ഗുരുവിന്റെ സ്ഥാനം എന്ന അറിവ് സത്യത്തിൽ ആദ്യമൊരു അമ്പരപ്പാണ് ഉളവാക്കിയത്....

Friday, 6 July 2018

മാ..നിഷാദാ...

മാ..നിഷാദാ...
ഒരു അഭിമന്യുവിനെപ്പറ്റി നമ്മൾ വായിച്ചിട്ടുണ്ട് .... അർജുനന്റെയും, സുഭദ്രയുടേയും പ്രിയപുത്രൻ... വിടരുംമുൻപേ കൊഴിഞ്ഞു വീണ പുഷ്പം... എന്നാൽ ഈ കുറിപ്പ് ആ അഭിമന്യുവിനെപ്പറ്റിയല്ല. ഇത് വേറൊരു അഭിമന്യുവാണ്. ഇവൻ രാജകുടുംബത്തിൽ ജനിച്ചവനായിരുന്നില്ല, യുദ്ധവീരനായിരുന്നില്ല. മറിച്ച്...

Thursday, 14 June 2018

മഴയോർമ്മ.. ഒരു സ്കൂൾ ഓർമ്മ!

മഴയോർമ്മ.. ഒരു സ്കൂൾ ഓർമ്മ!
അവധി കഴിഞ്ഞു സ്കൂൾ തുറന്നല്ലോ! അറിയാതെ മനസ്സ് പുറകോട്ടോടുന്നു. നടന്നുതീർത്ത ചില വഴികളിലേക്ക്... ഓർമ്മകളുടെ ബാല്യകാലത്തേക്ക്.... എല്ലാവരും പറയും 'ഇന്നത്തെ കാലമല്ല പണ്ടത്തെ കാലമാണ് രസകര'മെന്ന്. ഇത് അതുപോലൊരു പറച്ചിലല്ല. അന്ന്  ഞങ്ങൾ 'കുട്ടിത്തമുള്ള' കുട്ടികളായിരുന്നു.... രണ്ടുമാസത്തെ...

Monday, 5 March 2018

കടലും കാപ്പിയും പിന്നെ പ്രണയവും (ചെറുകഥ)

 കടലും കാപ്പിയും പിന്നെ പ്രണയവും (ചെറുകഥ)
ബീച്ചിനോട് മുഖാമുഖം നിൽക്കുന്ന, കഷ്ടിച്ചു ഇരുപതുപേർക്കിരിക്കാവുന്ന ഈ കൊച്ചു റെസ്റ്റോറന്റിൽ വന്നിട്ട് അരമണിക്കൂറോളമായി. സമയം നാലരയാകുന്നതേയുള്ളൂ, അതുകൊണ്ടുതന്നെ ബീച്ചും പരിസരവും ഏകദേശം വിജനമാണ്. കാലപ്പഴക്കത്തിൽ നിറം മങ്ങിയെങ്കിലും, ചുറ്റുമുള്ള...

Thursday, 8 February 2018

"ആരാടാ ഈ മീശമാധവൻ?...........ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ? "

ആരാടാ ഈ മീശമാധവൻ?...........ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ?
"ഒരു ടി വി വാങ്ങണം നമുക്ക്" ഒരു ഞായറാഴ്ച - രാവിലെ പള്ളിയിലെ ഹാജർ ഒപ്പുവെച്ച്, കേരളാമെസ്സിലെ അപ്പവും മുട്ടക്കറിയും അകത്താക്കി, കൊച്ചിൻ ഹനീഫയെ തോൽപ്പിക്കുന്ന വിധത്തിലൊരു തുണിയലക്കലും കഴിഞ്ഞ്, ദിനംതോറും മികച്ച പുരോഗതി കൈവരിക്കുന്ന വയറിനെനോക്കി, എല്ലാ വർഷവും പുതുക്കുന്ന 'ഡയറ്റ്...

Thursday, 1 February 2018

ഓർമ്മകൾ പൂക്കുമ്പോൾ (ചെറുകഥ)

ഓർമ്മകൾ പൂക്കുമ്പോൾ (ചെറുകഥ)
"ഹോ ഇനി ഈ നശിച്ച ട്രാഫിക്കിൽപെട്ട് വീടെത്തുമ്പോൾ  പാതിരയാകും" വേണിയുടെ ഈ പരിവേദനമാണ് ഓർമ്മകളുടെ ലോകത്ത് സ്വൈര്യവിഹാരം നടത്തിയിരുന്ന എന്നെ തിരിച്ചുകൊണ്ടുവന്നത്. അല്ലെങ്കിലും ഈയിടെയായി വെറുതെയിരുന്ന് സ്വപ്നംകാണൽ ഇത്തിരി കൂടുതലാണ്. വേണിയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയുടെ...

Thursday, 18 January 2018

മെക്കാളെയുടെ ചതിയിൽ പാളിപ്പോയ ഒരു ഇന്റർവ്യൂ

 മെക്കാളെയുടെ ചതിയിൽ പാളിപ്പോയ ഒരു ഇന്റർവ്യൂ
വിണ്ണിലെ താരത്തെ മണ്ണിൽവെച്ചു കണ്ടതിന്റെ ആവേശമെല്ലാം കെട്ടടങ്ങി. 'ക്ലാസ്സ് മേറ്റ്‌സ്' സിനിമ നൂറുദിവസം തികച്ചോടിയ സമയം. പഠിച്ചത് കെമിസ്ട്രി ആയതുകൊണ്ട് മനസിനുള്ളിൽ പലതവണ അതിലെ പൊടിമീശക്കാരനും, എന്റെ ഖൽബിലെ വെണ്ണിലാവ് നീ പാട്ടുകാരനുമൊക്കെയായി ഓർമ്മകളിൽ ഫ്ലാഷ്ബാക്കുകൾ...

Tuesday, 9 January 2018

കാന്തേ നീയുംവരൂ....തൃശ്ശൂർ കലാപൂരം കാണാൻ....

കാന്തേ നീയുംവരൂ....തൃശ്ശൂർ കലാപൂരം കാണാൻ....
അങ്ങനെ വീണ്ടുമൊരു കലോത്സവത്തിന് സാംസ്കാരിക തലസ്ഥാനത്ത് തിരിതെളിഞ്ഞു. പൂര നഗരി ഇനി ഉറങ്ങിയുണരാൻ  പോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവം സമ്മാനിക്കുന്ന മായക്കാഴ്ചകളിലേക്കാണ്. ഇനിയേതാനുംനാൾ  ഒരു നഗരത്തിലെ ഓരോ ഹൃദയവും ചില കുഞ്ഞുപാദങ്ങളുടെ ചടുലതാളങ്ങളിൽ...