Saturday, 21 November 2020

വസന്തം ചെറിമരങ്ങളോട് ചെയ്തത്...

വസന്തം ചെറിമരങ്ങളോട് ചെയ്തത്...
"ദാ പോയിട്ട്.... ദേ വരാം" എന്ന് ബാംഗ്ലൂരിനോട് പറഞ്ഞ് നാലുദിവസത്തെ ലീവിനാണ് നാട്ടിൽ വന്നത്. വന്നതിന്റെ പിന്നാലെ കൊറോണ ആയി, ലോക്ക് ഡൌൺ ആയി, ഞങ്ങൾ നാട്ടിൽ കുറ്റിയുമടിച്ചു വീട്ടിലിരിപ്പുമായി. ആദ്യത്തെ കുറച്ചുദിവസങ്ങൾ ആവേശത്തിന്റെ സ്പീഡോമീറ്റർ നൂറേ നൂറിൽ...

Wednesday, 28 October 2020

'വർക്ക് ഫ്രം ഹോം' അപാരതകൾ

ഐ ടി മേഖലയിൽ ജോലിയെടുക്കുമ്പോൾ മാനസിക സമ്മർദ്ദം, രാത്രി ഷിഫ്റ്റ്, ശനിയും ഞായറും ജോലി അങ്ങനെ നൂറുകണക്കിന് കുഴപ്പങ്ങളുണ്ടെങ്കിലും ഒരനുഗ്രഹവും ഉണ്ടാകാറുണ്ട്. അതാണ് WFH എന്ന ഓമനപ്പേരിൽ ഞങ്ങൾ വിളിക്കാറുള്ള 'വർക്ക് ഫ്രം ഹോം'.  ഇപ്പോൾ ലോകം മുഴുവനും വീട്ടിലായതുകൊണ്ട്  ഈ...

Sunday, 18 October 2020

ഓർമ്മകളുടെ യാത്രകൾ

 ഓർമ്മകളുടെ യാത്രകൾ
സ്വപ്നത്തിൽ ഞാനൊരു യാത്രപോയി - പണ്ടെങ്ങോ നടന്നുതീർത്ത വഴികളിലൂടെ.പച്ചപ്പായൽ അരഞ്ഞാണം ചാർത്തിയ കുളത്തിൽ മുങ്ങാംകുഴിയിട്ട് ഒരു പൊടിമീനെ കൈക്കുമ്പിളിലെടുത്തോമനിച്ചാണ് യാത്ര തുടങ്ങിയത്. അവിടെനിന്നും നനഞ്ഞ കാലടികൾ അമർത്തി നടന്ന മൺവഴികളുടെ ചാരെ ചോരനിറമാർന്ന മഞ്ചാടിക്കുരുക്കളും,...

Thursday, 27 August 2020

ലോക്‌ഡൗൺ കർഷകശ്രീ

ലോക്‌ഡൗൺ കർഷകശ്രീ
ലോക്ക്ഡൗണും വീട്ടിലിരിക്കലും ഒക്കെ ആയപ്പോൾ എന്തെങ്കിലും ചെയ്യണം എന്ന് ബല്ലാത്ത ഒരാഗ്രഹം. ആദ്യം കരുതി ഇപ്പോളത്തെ ട്രെൻഡ് അനുസരിച്ച് യൂട്യൂബ് ചാനൽ ഒരെണ്ണം തുടങ്ങാമെന്ന്. കാര്യം ഞാൻ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടാൽ കോവിഡ് വാക്സിന് വളന്റിയേഴ്സിനെ കിട്ടുന്നതിലും...

Sunday, 9 August 2020

ഒട്ടക മസാല

ഒട്ടക മസാല
വലിയ കാര്യങ്ങളെക്കുറിച്ചോർത്തു പുകക്കാൻ മാത്രം ആൾത്താമസം തലയിൽ ഇല്ലാതിരുന്നതുകൊണ്ട് ആദ്യമായി ബാംഗ്ലൂരിലേക്ക് വണ്ടി കയറിയപ്പോൾ രണ്ടേ രണ്ടു കാര്യങ്ങളെക്കുറിച്ചായിരുന്നു പ്രധാന ആശങ്ക - ഒന്ന് - നൊസ്റ്റാൾജിയ, രണ്ട് - ഭക്ഷണം. ഇവിടെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും നൊസ്റ്റുവിന്റെ...

Tuesday, 28 April 2020

നഷ്ടപ്പെട്ടുപോകുന്ന ആകാശങ്ങൾ

നഷ്ടപ്പെട്ടുപോകുന്ന ആകാശങ്ങൾ
"അന്നൊക്കെ ആകാശം ഉണ്ടായിരുന്ന പോൽ....  അന്നൊക്കെ നാം നമ്മിലുണ്ടായിരുന്നപോൽ...." - മുരുകൻ കാട്ടാക്കടയുടെ കവിതയിൽ നിന്ന് ലോക്ക്ഡൌൺ കാലത്തു കേട്ട ഒരു നല്ലവാർത്ത ലോകത്തെ ഏറ്റവുമധികം വായുമലിനീകരണം ഉള്ള നഗരം എന്ന് കുപ്രസിദ്ധി നേടിയ ഡൽഹിയുടെ ആകാശം എത്രയോ കാലങ്ങൾക്കുശേഷം...

Wednesday, 22 April 2020

അൽ പെണ്ണുകാണൽ...അൽ പോസ്റ്റിടൽ (ഒരു ബ്ലോഗ്ഗറുടെ ധർമ്മസങ്കടക്കഥ)

അൽ പെണ്ണുകാണൽ...അൽ പോസ്റ്റിടൽ (ഒരു ബ്ലോഗ്ഗറുടെ ധർമ്മസങ്കടക്കഥ)
ബ്രേക്കിംഗ് ന്യൂസ്: മലയാളത്തിലെ ഒരു പ്രമുഖ ബ്ലോഗറുടെ വീട്ടിൽ നടന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ  വഴിയോരകാഴ്ചകൾ എക്സ്ക്ലൂസീവായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഈ ബ്ലോഗ്ഗർ ആര്, ഈ സംഭാഷണ സമയത്ത് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചിരുന്നോ എന്ന കാര്യങ്ങൾ വിശദമായി അന്വേഷിച്ചറിയാൻ...

Tuesday, 4 February 2020

നിദ്ര

നിദ്ര
ചിത്രത്തിനു കടപ്പാട്: പ്രിയപത്നി ലക്ഷ്മി  "താപസ ഭാവം വിട്ടാട് നാഗങ്ങളേ... ചിത്തിര കാല്‍‌നാട്ടി ചേലുള്ള പന്തലില്‍.. ചെത്തിയും ചെമ്പകം പിച്ചകം താമര...." വീണ മീട്ടി ഈണത്തിൽ നാവൂറ് പാടുകയാണ് പുള്ളുവത്തി. അമ്മയുടെ മടിയിലാണ് ഇരുപ്പെങ്കിലും ഒരൽപ്പം പേടി...

Wednesday, 1 January 2020

ഒരു കഥ സൊല്ലട്ടുമാ?

ഒരു കഥ സൊല്ലട്ടുമാ?
കോഴിക്കോട്ടെ  ഒരു ഗ്രാമത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ദിവസക്കൂലിക്ക് പെയിന്റിംഗ് ജോലി ചെയ്യുന്ന, പത്താം ക്ലാസ് വരെ മാത്രം പഠിപ്പുള്ള ഒരു ചെറുപ്പക്കാരന് പെട്ടെന്നൊരുനാൾ ഒരു മോഹമുണ്ടാകുന്നു - അന്നത്തെ രാഷ്‌ട്രപതി ശ്രീ. അബ്ദുൽ കലാമിനെ ഒന്ന് ...